May 28, 2023

മാലിന്യ മുക്ത കൂടരഞ്ഞി ക്യാമ്പയിൻ ഏറ്റെടുത്ത് ഓയിസ്ക ഇന്റർനാഷണൽ


കൂടരഞ്ഞി :കേരള സർക്കാറിന്റെ " നവകേരളം വൃത്തിയുള്ള കേരളം", "വലിച്ചെറിയൽ മുക്ത കേരളം" ക്യാമ്പെയിനുകളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനൊപ്പം ചേർന്ന് ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരവും ആശുപത്രിയിലേക്കുള്ള റോഡിന്റെ ഇരുവശവും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരവും മഴക്കാല പൂർവ്വ ശുചീകരണം നടത്തി മാതൃകയായി.
ചാപ്റ്റർ പ്രസിഡണ്ട് ഷാജി കടമ്പനാട്ട് , സെക്രട്ടറി ഷൈജു കോയിനിലം, ജോസ് മൂക്കിലികാട്ട്, അവറാച്ചൻ വെട്ടിക്കൽ, ജോബി പുതിയേടത്ത്, ജോയിസ് പെണ്ണാപറമ്പിൽ, ബാബു ഐക്കരശ്ശേരി, ജയ്മോൻ മാതാളികുന്നേൽ, ജിജി മച്ചുകുഴിയിൽ, റോണി തോണിക്കുഴിയിൽ, ഷിന്റോ ചുരിളിയിൽ, ജയ്സൺ മങ്കര, വിനോദ് പെണ്ണാപറമ്പിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only