മുക്കം: ഇരുവഞ്ഞിപ്പുഴയിൽ തൃക്കുടമണ്ണ കടവിൽ കുളിക്കാനിറങ്ങിയ യുവാവിന് നീർനായയുടെ കടിയേറ്റ് പരിക്ക്.
മുക്കം വാഴങ്ങപ്പാലിയിൽ ജിതിനാണ് നീർനായയുടെ
ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
കുളിക്കാനിറങ്ങിയപ്പോൾ ഇവ കൂട്ടത്തോടെ എത്തുകയായിരുന്നുവെന്ന് ജിതിൻ പറഞ്ഞു.
ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.നീർനായയുടെ ആക്രമണത്തിൽ പരിക്ക് പറ്റുന്നവരുടെ എണ്ണം വർധിക്കുകയാണ്.
നീർനായയുടെ എണ്ണം പെരുകുന്നതിലും അവ മനുഷ്യരെ ആക്രമിക്കുന്നതിലും പുഴയോരവാസികളും പുഴയെ ആശ്രയിക്കുന്നവരും കടുത്ത ആശങ്കയിലാണ്.
ഇരുവഞ്ഞിപ്പുഴയിലെ നീർനായശല്യത്തെക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുമുണ്ട്
*
Post a Comment