മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വി എം എച്ച് എം ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ നേപ്പാളി സ്വദേശിനിയായ സുനിത സി ആർ നെ കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം പ്രസിഡന്റ് റീനാപ്രകാശ് മോമെന്റൊയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. നേപ്പാളി സ്വദേശികളായ രാജേഷ് സുശീല ദമ്പതികളുടെ മകളായ സുനിതയ്ക്ക് ഈ വിജയം മലയാളം മാതൃഭാഷതന്നെ എന്ന് തെളിയിക്കുകയാണുണ്ടായത്. ഈ ഒരു വിജയംകൊണ്ട് സുനിത നാടിന് തന്നെ അഭിമാനമയിരിയ്ക്കുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ശാന്താദേവി മൂത്തേടത്ത്, റോസമ്മ കുറ്റ്യാങ്കൽ, സുപ്രിയ കെ. ജി, അജിത മുണ്ടയിൽ, ബേബി സി ഫാത്തിമത്ത് നദീറ, വിനീത കൂടാംമ്പൊയിൽ, കൃഷ്ണപ്രിയ, പ്രജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘം സെക്രട്ടറി ശാലിനി പി. കെ. സ്വാഗതവും ഷിനോദ് ഉദ്യാനം നന്ദിയും പറഞ്ഞു.
Post a Comment