May 2, 2023

കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി


നാദാപുരം: വാണിമേലിൽ
കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിവാതുക്കൽ എം എൽ പി സ്ക്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


2018 ൽ ഭൂമിവാതുക്കൽ സ്വദേശി
താഴെ കണ്ടി സിറാജിനെ കുത്തി
കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

 ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കൽ ടൗണിൽ
തട്ട് കട നടത്തുകയായിരുന്നു. വളയം
പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only