മുക്കം: തെച്ചിയാട് അൽ ഇർശാദ് വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഓമശ്ശേരി പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി ഗഫൂർ മാസ്റ്റർ പുത്തൂർ ക്ലാസിന് നേതൃത്വം നൽകി. ഒ. എം. ബഷീർ സഖാഫിയുടെ അധ്യക്ഷതയിൽ ചെയർമാൻ സി. കെ ഹുസൈൻ നീബാരി ഉദ്ഘാടനം നിർവഹിച്ചു. വാർഷിക പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടന്ന മുതഅല്ലിം സംഗമത്തിൽ അബൂബക്കർ സഖാഫി വർണ്ണക്കോട് ക്ലാസിന് നേതൃത്വം നൽകി. എ .കെ മുഹമ്മദ് സഖാഫി പരിപാടിയിൽ സംസാരിച്ചു.
വൈകീട്ട് നടന്ന ശാഫി സഖാഫി മുണ്ടംബ്രയുടെ മതപ്രഭാഷണത്തിന്റെ രണ്ടാം ദിനം ബഷീർ ഫൈസി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ആക്കോട് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബഷീർ സഖാഫി കളരാന്തിരി സ്വാഗതവും ഖാസിം സഖാഫി നടമ്മൽ പൊയിൽ നന്ദിയും പറഞ്ഞു .
മൂന്നാം ദിനമായ ഇന്ന് വൈകിട്ട് നാല് മണിക്ക് ദഅവ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥിയായിരിക്കും. എം.എൽ.എ മാരായ ലിൻഡോ ജോസഫ്, പി.ടി.എ റഹീം പരിപാടിയിൽ സംബന്ധിക്കും.
വൈകിട്ട് ഏഴ് മണിക്ക് ശാഫി സഖാഫി മുണ്ടംബ്രയുടെ മതപ്രഭാഷണം നടക്കും
Post a Comment