May 15, 2023

ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊല്ലത്ത് ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യ (23) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒന്നര വർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം.

കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ മറ്റൊരു റൂമിലേക്ക് മാറി കിടന്നു. രാവിലെ മുറി തുറക്കാതായതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only