ചൊവ്വാഴ്ച രാവിലെ 9:30 ന് ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ച് ലിന്റോ ജോസഫ് എം.എൽ.എ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജലാശയ രക്ഷാ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന സ്‌കൂബാ സെറ്റ്, സിലിണ്ടറുകൾ, റബ്ബർ ഡിങ്കി, ഔട്ട് ബോർഡ് എൻജിൻ, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റുകൾ, റോപ്പ് തുടങ്ങിയവ വാഹനത്തിൽ സജീകരിച്ചിട്ടുണ്ട്.
ഇതോടെ മേഖലയിലെ ദുരന്ത നിവാരണപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ മുക്കം ഫയർ ഫോഴ്സിനാവും.
ചടങ്ങിൽ വാർഡ് കൗൺസിൽ ജോഷില സന്തോഷ് ആശംസകൾ അറിയിച്ചു.
റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു എമർജൻസി റെസ്ക്യൂ വൈക്കിൾ കൂടി അനുവദിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
സ്റ്റേഷൻ ഓഫീസർ എം. ഗഫൂർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതൻ, സീനിയർ ഫയർ ഓഫീസർമാരായ എം. സി മനോജ്, പയസ് അഗസ്റ്റിൻ , പി. അബ്ദുൽ ഷുക്കൂർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ എന്നിവർ പങ്കെടുത്തു.
Post a Comment