കോടഞ്ചേരി:കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിലെ കുപ്പായക്കോട് പാലം പണി പൂർത്തിയാകുന്നതിനുള്ള നാട്ടുകാരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നു.
കോടഞ്ചേരി ഗവ.കോളേജുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 1ന് തുറക്കുന്നതോടെ ഇത് വഴി വരേണ്ട വിദ്യാർത്ഥികളുടെ യാത്രയും ദുരിതത്തിലാകും.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ നടത്തിയതോടെ കണ്ണോത്ത് കോടഞ്ചേരി ഭാഗങ്ങളിലേക്കുള്ള ഇട റോഡുകളും തകർന്ന് കിടക്കുന്നതായും, ഇതുമൂലം സ്കൂൾ ബസ്സുകൾക്കും മറ്റും ഇതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. അതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് കണ്ണോത്ത് ഹൈസ്കൂൾ അധ്യാപക രക്ഷകർതൃസമിതി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് ബിജു അരീത്തറ, പ്രധാനാദ്ധ്യാപകൻ റോഷിൻ, ജിൻസി ഷിജോ തുടങ്ങിയവർ സംസാരിച്ചു.
Post a Comment