കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് താനൂർ സ്വദേശികളെ രണ്ടുപേരാണ് പുഴയിലെ മദ്ധ്യഭാഗത്ത് കുടുങ്ങിയത് വടം കെട്ടിയാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഉച്ചകഴിഞ്ഞ് മലയോര പ്രദേശത്ത് എല്ലാദിവസവും ഇപ്പോൾ മഴയാണ്.പുഴയിൽ ഇറങ്ങുമ്പോൾ സാധാരണ രീതിയിൽ വെള്ളം ഉണ്ടാകാറില്ല എന്നാൽ മലക്ക് മഴപെയ്താൽ വെള്ളം കുത്തിയൊലിച്ച് വരികയാണ് പതിവ് മുന്നറിയിപ്പുകൾ അവഗണിച്ച് വിനോദ സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത് പതിവായി.അന്യ ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത്.കോടഞ്ചേരി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നേരത്തെ നിരോധിച്ചതാണ്.നിലവിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം മതിലുകെട്ടി അടക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Post a Comment