തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല.
ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.
Post a Comment