കോഴിക്കോട് : ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14, 15, 16 തിയ്യതികളിൽ വടകര ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് മലബാർ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു.
മലബാർ മേഖലയുടെ തനതായ കലാസാംസ്കാരിക പാരമ്പര്യങ്ങളും പ്രകൃതി രമണീയതയും ഭക്ഷ്യ വൈവിധ്യങ്ങളും ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടക്കം ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്തെ മുഴുവൻ ആകർഷണീയതകളും സാധ്യതകളും ഇന്ത്യക്കകത്തും വിദേശത്തുമുള്ള ടൂറിസം കമ്പനികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ലോഗോ പ്രകാശനം മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീർ നിർവ്വഹിച്ചു. ടൂറിസം രംഗത്ത് അന്തർദേശീയ തലത്തിലുള്ള പുതിയ ട്രെൻഡുകൾ അറിയാനും, കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ടൂറിസം സാധ്യതകളെ പരിചയപ്പെടാനുമുള്ള വേദി ഒരുക്കുകയാണ് മലബാർ ടൂറിസം മീറ്റെന്ന് പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗം ടി പി എം ഹാഷിർ അലി, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ, ഡ്രീം ചാലിയാർ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ , മലബാർ ടൂറിസം സൊസൈറ്റി വൈസ്. പ്രസിഡന്റ് അമീൻ നെച്ചിക്കാടൻ , മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , ഇരവഞ്ഞി വാലി കാർഷിക ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:മലബാർ ടൂറിസം മീറ്റ് ഡിജിറ്റൽ ലോഗോ പ്രകാശനം മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീർ നിർവ്വഹിക്കുന്നു. മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ, ഉപദേശക സമിതി അംഗം ടി പി എം ഹാഷിർ അലി, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ, ഡ്രീം ചാലിയാർ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ , മലബാർ ടൂറിസം സൊസൈറ്റി വൈസ്. പ്രസിഡന്റ് അമീൻ നെച്ചിക്കാടൻ , മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , ഇരവഞ്ഞി വാലി കാർഷിക ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ എന്നിവർ സമീപം.
Post a Comment