കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ഫോണ്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സംവിധാനം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആറ് മാസത്തെ പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.
9 പ്ലാനുകളാണ് നിലവിലുള്ളത്.
20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ് നിരക്ക് ഏറ്റവും കുറഞ്ഞത്. ഒരു മാസത്തേക്ക് 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപ.
30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2094 രൂപ.
40 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
75 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
100 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
150 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.
200 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
250 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.
Post a Comment