കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ 2023-24 അധ്യായന വർഷത്തിന് തുടക്കമായി പ്രവേശനോത്സവം നടത്തി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ വരവേറ്റു. കൂട്ടുകാരുടെ പ്രിയ കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുഞ്ഞുങ്ങളെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങിയത് കുട്ടികൾക്ക് വിസ്മയമായി. കൂട്ടുകാരെ വരവേൽക്കാനായി സ്കൂളും പരിസരവും അക്ഷരപ്പൂക്കളും വിവിധ ക്ലബ്ബുകളുടെ ഏരിയകളും സജ്ജീകരിച്ചത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായ ചടങ്ങ് അക്ഷരദീപം തെളിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഈ വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം സ്കൂൾ മാനേജർ, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സിബി തൂങ്കുഴി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.BRC പ്രതിനിധി ലിൻസി, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി ചടങ്ങിൽ അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദി അർപ്പിച്ച് സംസാരിച്ചു.
Post a Comment