Jun 7, 2023

ഒഡീഷ തീവണ്ടി അപകടം; നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ഭാര്യക്കെതിരെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍


ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കൈക്കലാക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭാര്യ. കട്ടക്ക് ജില്ലയിലെ മണിബണ്ടയിലെ ഗീതാഞ്ജലി ദത്തയാണ് ജൂണ്‍ 2 ന് നടന്ന അപകടത്തില്‍ തന്റെ ഭര്‍ത്താവ് ബിജയ് ദത്ത മരിച്ചതായി അവകാശപ്പെട്ടത്. അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഇവര്‍ കള്ളം പറയുകയും ചെയ്തു.


രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ വാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് താക്കീത് നല്‍കി പൊലീസ് വിട്ടയച്ചെങ്കിലും ഭര്‍ത്താവ് മണിയബന്ദ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്. അറസ്റ്റ് ഭയന്ന് യുവതി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ധനസഹായം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടു. ബാലസോര്‍ ജില്ലയിലെ ബഹനാഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഗീതാഞ്ജലിയുടെ ഭര്‍ത്താവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബന്ദ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ബസന്ത് കുമാര്‍ സത്പതി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only