Jun 10, 2023

പ്രതീക്ഷയുടെ പുതു നാമ്പുകളായി യുവകർഷകരുടെ പഠന സന്ദർശനം


തിരുവമ്പാടി :

വയനാട് മുട്ടിലിൽ നിന്നും കർഷകർ പഠനത്തിനായി തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു.  


കേരളത്തിന്റെ കർഷകോത്തമയും ഇന്ത്യയിലെ മികച്ച നാളികേര
കർഷകനുമായ ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെയും ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാർഡ് നേടിയ എമേഴ്സൻ കല്ലോലിക്കലിന്റെയും കർഷകശ്രീ സാബു തറക്കുന്നേലിന്റെയും ജില്ലാ അവാർഡ് ജേതാവായ മത്സ്യ കര്‍ഷകൻ ആന്റണി പ്ലാത്തോട്ടത്തിലിന്റെയും ജീവനുള്ള ചെടികൾ കൊണ്ട് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന ബോണി മുട്ടത്തുകുന്നേലിന്റെയും കൃഷി രീതികൾ നേരിട്ടറിയുന്നതിനും അവരിൽ നിന്നും അറിവുകൾ ശേഖരിക്കുന്നതിനുമായി വയനാട് മുട്ടിൽ കൃഷിഭവൻ പരിധിയിൽ നിന്നും കൃഷി ഓഫീസർ അനൂപ് ബി എസ്, കൃഷി അസിസ്റ്റന്റ് ദീപ ഭാസ്കരൻ  കൽപ്പറ്റ ബ്ലോക്ക് ആത്മ ഓഫീസർമാരായ സജിന പി. എസ്., ജിഷ ബോസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിനാലോളം കർഷകരുടെ സംഘം തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു. അതിൽ ഗണ്യമായ എണ്ണം യുവ കർഷകരും പങ്കാളികളായി എന്നതും അവരെല്ലാവരും തന്നെ വളരെ താത്പര്യത്തോടെ കൃഷിയുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിച്ചെടുക്കാൻ ശ്രമിച്ചു എന്നതും ആഹ്ലാദകരവും കാർഷിക രംഗത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ വളർത്തുന്നതുമായി. 

തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, കൃഷി അസിസ്റ്റന്റ് രാജേഷ്, ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ ചേര്‍ന്ന് സന്ദർശക സംഘത്തെ സ്വീകരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only