കാരശ്ശേരി: ലോക ലഹരി വിരുദ്ധ ദിനത്തിൽ കാരശ്ശേരി എച്ച്. എൻ. സി. കെ. എം. എ. യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും ലഹരി വിരുദ്ധ ബോധവൽക്കരണറാലിയും സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.
സീനിയർ അധ്യാപകൻ എൻ. എ അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു.നൗഷാദ് വി എൻ ലഹരി വിരുദ്ധ സന്ദേശം നൽകി.
സയാൻ യുകെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അദ്ധ്യാപകരായ ഖദീജ നസിയ പി കെ,നിഷില കെ, അർച്ചന കെ, മുഹമ്മദ് താഹ, അസീസ് കെ.സി, റിഷിന എം, ഷമീം യു. കെ, റാഷിദ പി എന്നിവർ നേതൃത്വം നൽകി.
Post a Comment