കൂടരഞ്ഞി: കൂടരഞ്ഞി കക്കാടംപൊയിൽ തേനരുവിയിൽ കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. വനം വകുപ്പ് താമരശ്ശേരി റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലെ താത്കാലിക ജീവനക്കാരനായ വാച്ചർ കൂമ്പാറ ചെറുകുണ്ടിൽ സി.കെ. മുജീബ് റഹ്മാനാ(46)ണ് കയ്യിലെ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
ഇടതുകൈയിലെ ചൂണ്ടുവിരൽ ഒഴികെയുള്ള വിരലുകൾ പൂർണമായും ചിന്നിച്ചിതറി.ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വനം വകുപ്പ് താമരശ്ശേരി ആർ.ആർ.ടി.യു ടെയും പീടികപ്പാറ സെക്ഷന്റെയും നേതൃത്വത്തിൽ കാട്ടാനയെതുരത്തുന്നതിനിടെയാണ് അപകടം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിരലുകൾ കൂട്ടിയോജിപ്പിക്കാനായില്ല. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മലയോരമേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.
മലപ്പുറം ജില്ലയിലെ കൊടുപുഴ വനമേഖലയിൽ നിന്നാണ് ഇവിടേക്ക് ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ എത്തുന്നത്. കൃഷിയിടങ്ങളിൽ ദിവസങ്ങളോളം തമ്പടിച്ചു വ്യാപകമായി വിളകൾ നശിപ്പിച്ചാണ് ഇവ മടങ്ങുക.ജില്ലാ അതിർത്തിയിൽ സൗ രോർജ വേലികൾ സ്ഥാപിക്കുമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥ രുടെ വാഗ്ദാനം രണ്ടുവർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഇതിനെതിരേ കർഷകരോഷം ശക്തമായ പശ്ചാത്തലത്തിലാണ് വനംവകു പ്പ് പട്രോളിങ് ശക്തമാക്കിയത്.
Post a Comment