Jun 6, 2023

തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.


മുക്കം:

ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടത്തുന്ന സമയത്ത് തന്നെ തിരുവമ്പാടി മണ്ഡലത്തിലും തത്സമയം പരിപാടികൾ സംഘടിപ്പിച്ചു.കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി, സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷനായി.ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാഥിതിയായി,ഗ്രാമപഞ്ചായത്ത് അംഗം സിജി കുറ്റിക്കൊമ്പിൽ,എൻ.രവീന്ദ്രനാഥൻ മാസ്റ്റർ,സത്താർ കൊളക്കാടൻ,ഗുലാം ഹുസൈൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആബിദ,ജി.എം.യു.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുസലാം,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള,എന്നിവർ ആശംസകളർപ്പിച്ചു.കെ.എസ്.ഇ.ബി എ.ഇ സതീഷ് കുമാർ പി.പി നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only