കൂടരഞ്ഞി : യൂണിറ്റിന് വർദ്ധിപ്പിച്ച 9 പൈസ പോരാഞ്ഞിട്ട് 10 പൈസ വീണ്ടും കൂട്ടി പൊതുജനത്തെ കൊള്ളയടിക്കുന്ന ഈ സർക്കാരിന്റെ കിരാത നടപടിക്കെതിരേ കൂടരഞ്ഞി പഞ്ചായത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹിയിലും പഞ്ചാബിലും സർക്കാർ നടപ്പിലാക്കിയതു പോലെ, ഇപ്പോൾ കർണ്ണാടക സർക്കാർ പ്രഖ്യാപിച്ചതു പോലെ കേരളത്തിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
കൂമ്പാറ കെ. സ് .ഇ.ബി. ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ യിൽ ശ്രീ. ജോസഫ് പള്ളിക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി കൺവീനർ ജയിംസ് മറ്റത്തിൽ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ മനു പൈമ്പിള്ളി, ബൈജു വരിക്ക്യാനി, അംബ്രോസ് കൂടരഞ്ഞി, ഷെരീഫ് ചേന്ദമംഗല്ലൂർ, സെബാസ്റ്റ്യൻ കാക്യാനി, ഷിജോ നെടും കൊമ്പിൽ, ജോസ് മുള്ളനാനി, ബാബു ഐക്കരശ്ശേരി എന്നിവർ പ്രസംഗിച്ചു.
Post a Comment