മുക്കം : ഐഡിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. മുക്കത്തിന്റെ കഥാകാരനായ സുധാകരൻ മാസ്റ്ററുടെ 'ഇരുട്ടുപേടി' എന്ന പുസ്തകത്തെ ആസ്പദമാക്കിയിട്ടായിരുന്നു ചർച്ച. സമകാലീന വിഷയങ്ങളിൽ ഊന്നിയുള്ള ഇരുട്ടുപേടി എന്ന പുസ്തകത്തിലെ കഥകൾ ഏറെ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലൈബ്രറി പ്രസിഡൻ്റ് എ.കെ സിദ്ധിഖ് അദ്ധ്യക്ഷനായ പരിപാടി മുക്കം വിജയൻ ഉദ്ഘാടനം ചെയ്തു. സ്മിന ടീച്ചർ പുസ്തകാവതരണം നടത്തി. സലാം കാരംമൂല, ബാലകൃഷ്ണൻ മാസ്റ്റർ, വിജയകുമാരൻ മാസ്റ്റർ, എ .എം.ജമീല, പങ്കജവല്ലിടീച്ചർ, ദേവി ടീച്ചർ, ഉമശ്രീ, ഷിനുമാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment