Jun 26, 2023

മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ എഗ്ഗ് ഫാമിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു


തിരുവമ്പാടി : തിരുവമ്പാടിയിൽ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു.മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതക്കുളത്ത് വിൽസൺ (60) വീടിനോടു ചേർന്നുള്ള എഗ്ഗ് ഫാമിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു.നിരവധിതവണ പൗൾട്രി ഫാം മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചയാളാണ് ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.


മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് കൊണ്ടുപോയി.


.പരേതരായ പൂഴിത്തോട് കൈതക്കുളത്ത് മത്തായി (കുഞ്ഞ്), മറിയക്കുട്ടി എന്നിവരുടെ മകനാണ്. 

സ്വന്തം ഫാമിലെ ജോലികൾക്കിടയിൽ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റിയിലെ സജീവാംഗമായിരുന്നു. 

ഭാര്യ സെലിൻ പുരയിടത്തിൽ കുടുംബാംഗമാണ്. 

മക്കൾ:
Sr. മരിയ SCV (വിൻസന്റ് ഗിരി, മാനന്തവാടി)
മാഗി മോണിക്ക (Software Engineer, Bangalore)
എലിസബത്ത് റോസ് (വിദ്യാർത്ഥി, ഗവ. വെറ്റിനറി ഹോസ്പിറ്റൽ, മണ്ണുത്തി)

സഹോദരങ്ങൾ: 
മാത്യു (കുറുവച്ചൻ) പൂഴിത്തോട് 
ജോസ് ബാംഗ്ലൂർ 
രാജു തലയാട് 
ഷേർലി കീരമ്പനാൽ കൂടരഞ്ഞി 
സജി ബാംഗ്ലൂർ 

മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (27-06-2023) വൈകുന്നേരം 5 മണിക്ക് പെരുമാലിപ്പടിയിലെ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോന ചർച്ച് സെമിത്തേരിയിൽ നടത്തുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only