പുല്ലൂരാംപാറ: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ക്കെതിരെ കള്ള കേസ് എടുത്ത് അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വലിയകൊല്ലി 56ആം ബൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവും,പൊതുയോഗം സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സണ്ണി പുറപ്പുഴയിൽ അധ്യക്ഷത വഹിച്ചു. ജെയിംസ് അഴകത്ത്,വിൽസൺ തറപ്പിൽ,ബെന്നി കുളങ്ങരത്തൊട്ടിയിൽ, ജോർജ് കാരയ്ക്കാത്തറ,തോമസ് മുതുപ്ലാക്കൽ,ഷാജു കാരുപ്പാറ,ജോയ് വട്ടക്കുന്നേൽ,ജോസ് കാട്ടാകുടിയിൽ, ജോമി കണ്ടത്തുംകര,ജോർജ് കളപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment