മലയോരത്ത് കനത്ത മഴയിൽ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു നാശനഷ്ടം. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുത്താലം എടക്കാട് പറമ്പിൽ പി.സി. വിശ്വനാഥന്റെ വീടിൻറെ മതിലാണ് തകർന്നു വീണത്. മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന എടക്കാട്ടുപറമ്പിൽ കീരന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിശ്വനാഥൻ പറഞ്ഞു
Post a Comment