മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ഈദ് ആഘോഷ പരിപാടികളിൽ 100 ഗ്രൂപ്പുകൾ പങ്കെടുത്ത മെഗാ മെഹന്ദി മത്സരവും ഒപ്പനപ്പാട്ട് മത്സരവും നടത്തി.പെരുന്നാൾ പൊലിമ ഈദ് സോഷ്യൽ പ്രോഗ്രാം എപി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ എം കെ യാസർ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ ഷൈജ ടീച്ചർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് അബ്ദുസ്സലാം, എളമന സുബ്രഹ്മണ്യൻ, ഇ കെ വിബീഷ്, സതീഷ് പെരിങ്ങാട്ട്, റെനി ജയപ്രകാശ് , ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, റിയാസ് ചാലിൽ, സുരേഖ ടീച്ചർ തുടങ്ങിയ സംബന്ധിച്ചു. പ്രിൻസിപ്പൽ ഹസീല എം കെ സ്വാഗതവും നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment