മരഞ്ചാട്ടി - മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ നാളെ നടക്കുന്ന വിജയോത്സവo, ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്കൂൾ ലോഗോ പ്രകാശനം തുടങ്ങിയ ചടങ്ങുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായികഴിഞ്ഞു. സ്കൂൾ മാനേജർ റവ.ഫാ.കുര്യൻ താന്നിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജമീല വി.പി.റിട്ട. ഹെഡ്മാസ്റ്ററും മുൻ അധ്യാപകനുമായ ശ്രീ.അബ്രാഹം എം.എ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും ചടങ്ങിലുണ്ട്. കഴിഞ്ഞ വർഷത്തെ SSLC വിജയികൾക്കുള്ള എൻഡോവ്മെന്റുകൾ നൽകപ്പെടുന്നു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മരഞ്ചാട്ടി ഗ്രാമത്തിലെ വിവിധ ക്ലബ്ബ് ,സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുടെയും പങ്കാളിത്തവും ചടങ്ങിന്റെ പ്രത്യേകതയാണ്.
Post a Comment