ബെംഗളൂരു: നഗരത്തിൽ ഈ മാസം ലഭിച്ച വൈദ്യുതി ബില്ലുകൾ കണ്ട് നിരവധി പൗരന്മാർ ഞെട്ടി.
താരിഫിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി ബില്ലിൽ 50 ശതമാനത്തോളം വർധനവുണ്ടായതായി പലരും പരാതിപ്പെട്ടപ്പോൾ ചിലർ തങ്ങളുടെ ബില്ലുകൾ ഏകദേശം ഇരട്ടിയായതായി പരാമർശിച്ചു.
കഴിഞ്ഞ മാസം, ഏകദേശം 700 രൂപ അടച്ചിരുന്ന ഒരു ഇടത്തരം കുടുംബത്തിന് ഈ മാസം 1,300 രൂപയുടെ ബില്ലാണ് വന്നത്. ധാരാളം പരാതികൾ ലഭിച്ചതോടെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) അംഗീകരിച്ച പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നും കുടിശ്ശിക ഈടാക്കുകയാണെന്നും ബെസ്‌കോം പ്രസ്താവനയിൽ പറയുന്നത്.
താരിഫ് പരിഷ്കരണം കാരണം, യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനയുണ്ടായി. ഓർഡർ മുൻകാല പ്രാബല്യത്തിലുള്ളതും ഏപ്രിൽ മുതൽ ബാധകമായതിനാൽ, ജൂണിൽ കുടിശ്ശിക ശേഖരിക്കുകയാണ് എന്നും അതിന്റെ ഫലമായി വർദ്ധനവുണ്ടാതെന്നും ബെസ്‌കോം മാനേജിംഗ് ഡയറക്ടർ മഹന്തേഷ് ബിലാഗി വിശദീകരിച്ചു. കുടിശ്ശിക പിരിക്കാൻ ബെസ്‌കോം നന്നായി ആസൂത്രണം ചെയ്യണമായിരുന്നുവെന്നും എല്ലാം ഒറ്റയടിക്ക് ശേഖരിക്കുന്നത് പൗരന്മാർക്ക് ഭാരമുണ്ടാക്കുന്നുവെന്നും ബസവനഗുഡിയിൽ രണ്ട് വീടുകൾ വാടകയ്‌ക്ക് നൽകുന്ന ഉപഭോക്താക്കൾ പറഞ്ഞു
Post a Comment