മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മുക്കം നഗരസഭയിലെ വട്ടോള പറമ്പിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ പ്രജിത പ്രദീപ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ ചാന്ദ്നി . സ്ഥിരം സമിതി അധ്യക്ഷരായ വി.കുഞ്ഞാൻ ഇ.സത്യനാരായണൻ കൗൺസിലർമാരായ വസന്തകുമാരി, എ. കല്യാണിക്കുട്ടി, വേണു ഗോപാലൻ, രാഷ്ട്രിയ പാർട്ടി പ്രതി നിധികൾ എ.കെ. ഉണ്ണിക്കൃഷ്ണൻ , ചന്ദ്രൻ പുൽപറമ്പിൽ , ടാർസൻ ജോസഫ്, ഗോർഡൻ ബഷീർ, പ്രേമൻ മുത്തേരി . ഡോ. ആലിക്കുട്ടി, ജോഷി ല സന്തോഷ്, അശ്വതി സനൂജ്, അനിതകുമാരി, രജനി.എം.വി, ബിന്ദു, നൗഫൽ മല്ലശ്ശേരി, ബിജുന, നഗരസഭാ സെക്രട്ടറി വിജില. എം. എന്നിവർ സംസാരിച്ചു. ഡോ. അനുവിന്ദ് നന്ദി രേഖപ്പെടുത്തി.
നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽ നസ് സെന്റുകളിൽ ആദ്യത്തേതാണ് വട്ടോളി പറമ്പിൽ ഉദ്ഘാടനം ചെയ്തത്. രോഗപ്രതിരോധത്തിനും വ്യായമമുറകൾക്കും പ്രാധാന്യം നൽകുന്ന ഈ കേന്ദ്രം ഉച്ചക്ക 2 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തിക്കുക. രണ്ടാമത്തെ കേന്ദ്രം കല്ലുരുട്ടിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
Post a Comment