മുക്കത്ത് പത്തോളം കടകളിൽ മോഷണ ശ്രമം.സപ്ലൈകോ മെഡിക്കൽ ഷോപ്പ്, സനം ബാഗ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയാണ് മോഷണം നടന്നത്. മുക്കം ബസ് സ്റ്റാൻഡ് പുതിയ ബസ് സ്റ്റാൻഡ്, ബൈപ്പാസ് എന്നിവിടങ്ങളിലെ പത്തോളം കടകളിലാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.ചില കടകളുടെ പൂട്ട് പൊളിച്ച നിലയിലുമാണുള്ളത്.പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
ചില കടകളുടെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. ഒരു സംഘം ആളുകൾ ഒരേസമയത്ത് മോഷണ ശ്രമം നടത്തിയതാവാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ സംശയിക്കുന്നു.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും, മുക്കം പോലീസിൽ പരാതി നൽകുമെന്നും കെ വി വി ഇ എസ് മുക്കം യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു
Post a Comment