താമരശ്ശേരി: മാനിപുരം പുത്തൂർ സ്വദേശി അബ്ദുൽ കരീമിന്റെ മൂന്നു വയസ്സ് പ്രായമുള്ള സിറാ ഫാത്തിമയുടെ കൈ വിരലാണ് കളിക്കുന്നതിനിടയിൽ ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ കുടുങ്ങിയത്.
രക്ഷിതാക്കൾ ഏറെ പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാൻ സാധിക്കാത്തത് കാരണം
മുക്കം അഗ്നി രക്ഷാ നിലയത്തിലേക്ക് എത്തുകയും അവിടെ വെച്ച് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം സി മനോജ് അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സേന അംഗങ്ങളായ ഒ ജലീൽ, ജയേഷ് കെ ടി , അമീർ ശരത് വിജയകുമാർ എന്നിവർ ചേർന്ന് കട്ടറിന്റെയും സ്പ്രെഡറിന്റെയും സഹായത്തോടുകൂടി യാതൊരു പരിക്കുകളും കൂടാതെ അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ പാത്രം മുറിച്ചു പുറത്തെടുത്തു.
Post a Comment