റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. റിയാദില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ് മരണപ്പെട്ടത്.
ഇന്ത്യൻ കള്‍ച്ചറല്‍ ഫൗണ്ടേഷൻ ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ്.
എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ ആണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.
കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സഊദി ജര്‍മ്മൻ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു
ഭാര്യ: ഷഹാന, പിതാവ്: ഇസ്മയില്‍, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയല്‍ക്കര എന്നിവരുടെ നേത്യത്വത്തില്‍ ഐ.സി.എഫ് സഫ്‌വ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.
Post a Comment