പുതുപ്പാടി:പുതുപ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്.
വെസ്റ്റ് കൈതപ്പൊയിൽ ടെലിഫോൺ എക്സ്ചേയ്ഞ്ചിന് സമീപമാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം നടന്നത്.
വയനാട് ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്ന കാർ അമിത വേഗം കാരണം നിയന്ത്രണം വിട്ടു പോക്കറ്റ് റോഡായ ചെമ്മരപ്പറ്റ ഭാഗത്ത് നിന്ന് ഇറങ്ങി വരുന്ന കാറിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു,
അപകടത്തിൽ പരുക്കേറ്റ പുതുപ്പാടി പുഴം കുന്നുമ്മൽ പിഞ്ചുഷ (34) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, അപകടം വരുത്തിവെച്ച കാറിലെ ഡ്രൈവറായ പെരുമ്പള്ളി സ്വദേശി സുത്താൻ (22) എന്നയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിനിടെ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ്റെ സഹോദരൻ ഫഹദിനെ (19) ഏതാനും ആളുകൾ മർദ്ദിച്ചതായി പരാതിപ്പെട്ടു.ഇയാളും താമരശ്ശേരി താലൂക്ക് ആശുപത്രിയൽ ചികിത്സ തേടി.
Post a Comment