Jun 28, 2023

തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ കൊലപാതകം; വധുവിന്റെ പിതാവിനെ അടിച്ചു കൊന്നു


തിരുവനന്തപുരം : മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു ക്കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്.
വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃ‍ത്തുമായ ജിഷ്ണുവിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണുവിന്റെ സഹോദരൻ ജിജിനും അറസ്റ്റിലായി.

ഇന്നു രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് ഇവിടേക്കെത്തിയ അയൽവാസിയായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും പ്രശ്നങ്ങൾ സൃഷ്ടിച്ചു. സംഘർഷത്തിനും കയ്യാങ്കളിക്കുമിടെ പെൺകുട്ടിയുടെ പിതാവിനെ ഇവർ മൺവെട്ടിയുമായി ആക്രമിച്ചെന്നാണ് വിവരം. ഇന്നു പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മർദ്ദനമേറ്റ രാജു തൽക്ഷണം മരിച്ചെന്നാണ് വിവരം. മുൻപ് വിദേശത്തായിരുന്ന രാജു, പിന്നീട് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു. പ്രതികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only