എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിന് സമീപം ഫർണിച്ചർ കയറ്റി വന്ന മിനി ലോറി റോഡിലേക്ക് മറിഞ്ഞ് അപകടം. അരീക്കോട് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പടപ്പിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന് സമീപമാണ് അൽപ്പം മുൻപ് അപകടം നടന്നത്.
ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. പൂർണവിവരം ലഭ്യമല്ല
Post a Comment