കൂമ്പാറ: ദിനം തോറും കക്കാടംപൊയിലിലേക്ക് വരുന്ന വിനോദസഞ്ചാരികളില്‍ ഒരു വിഭാഗം പ്രദേശവാസികള്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി പരാതി. അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
നിലമ്പൂരിൽ നിന്നും കക്കാടം പോയിലേക്കും, കൂടരഞ്ഞി കൂമ്പാറ വഴിയും, അരീക്കോട് തോട്ടുമുക്കം പനമ്പിലാവ് കോനൂർകണ്ടി പീടികപ്പാറ വഴിയും കക്കാടംപൊയിലേക്ക് എത്തിച്ചേരാം. ഇവിടേക്ക് എത്തുന്ന യാത്രക്കാരിൽ പലരും ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
തോട്ടുമുക്കം പനമ്പിലാവ് പീടികപ്പാറ റോഡിന്‍റെയും, നിലമ്പൂർ കക്കാടംപൊയിൽ റോഡിന്‍റെയും, കൂമ്പാറ കക്കാടംപൊയിൽ, നായാടംപൊയിൽ റോഡിന്‍റെയും, ഇരുവശത്തുമുള്ള കൃഷിയിടങ്ങളിൽ അനധികൃതമായി ഇറങ്ങി വിളവുകൾ പറിച്ചെടുക്കുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്.
അനധികൃതമായി കൃഷിയിടങ്ങളിൽ ഇറങ്ങുന്നവരെ ചോദ്യം ചെയ്താൽ സംഘം ചേർന്ന് എത്തുന്ന യാത്രക്കാർ, കൃഷി ഉടമകളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായും വ്യാപക പരാതി ഉയരുന്നുണ്ട്. തോട്ടുമുക്കം പനമ്പിലാവ് പീടികപാറ റോഡ് വീതി കുറഞ്ഞതും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും, വളവുകളും ഉള്ള റോഡാണ്, ഇതിലെയാണ് ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം ആളുകളെ കയറ്റി അമിത വേഗത്തിൽ സഞ്ചാരികൾ യാത്ര ചെയ്യുന്നത്. അതുപോലെ നാലു ചക്ര വാഹനങ്ങളും അമിത വേഗത്തിൽ കാൽനട യാത്രക്കാർക്ക് പോലും ഭീഷണിയായി കടന്നുപോകാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
നിലമ്പൂർ,കക്കാടംപൊയിൽ. കൂമ്പാറ, കക്കാടംപൊയിൽ, അരീക്കോട് തോട്ടുമുക്കം പനമ്പിലാവ് റൂട്ടുകളിൽ വേണ്ടത്ര പോലീസ് പരിശോധനകൾ ഇല്ലാത്തത് ഇത്തരം പ്രവർത്തികൾക്ക് ആക്കം കൂട്ടുകയാണ്. നിലമ്പൂർ തിരുവമ്പാടി അരീക്കോട് സ്റ്റേഷൻ പരിധികളിലാണ് ഈ സ്ഥലങ്ങൾ ഉള്ളത്. ഈ സ്റ്റേഷനുകളിൽ നിന്നും പരിശോധനകൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment