വേളങ്കോട് സെന്റ് ജോർജജസ് ഹയർ സെക്കൻഡറി സ്കൂളിൽ ലാംഗ്വേജ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനവാരാചരണ പരിപാടികൾ ആരംഭിച്ചു.
തങ്ങളുടെ വായനാ ശീലത്തിനു പുതിയ തലങ്ങൾ സൃഷ്ടിച്ചുകൊണ്ട്, പുസ്തകങ്ങൾ പങ്കുവച്ചും സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ നൽകിയും വിദ്യാർത്ഥികൾ വായനാ ദിനാചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വായനാദിനത്തോടനുബന്ധിച്ചുള്ള ക്വിസ് കോമ്പറ്റീഷൻ എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു. പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിനി ഷഹാന ഷെറിൻ ക്വിസ് മാസ്റ്ററായി.
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വായനാ മത്സരത്തിൽ പ്ലസ് ടു സയൻസ് വിദ്യാർഥിനികളായ ഗ്രേസ് മരിയ ബിജു,
ക്രിസ്റ്റീന ജിജി, കോമേഴ്‌സ് വിദ്യാർത്ഥിനി സനിഷാ സജി എന്നിവർ വിജയികളായി.
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കുന്ന കയ്യെഴുത്തു മാസികയും ലാംഗ്വേജ് അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒന്നാംവർഷ പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
ലാംഗ്വേജ് ക്ലബ് കോർഡിനേറ്റർ സീമ സി ആർ, ഗ്ലാഡിസ് പി പോൾ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സ്മിത കെ, സിസ്റ്റർ സുധർമ്മ എസ്ഐ സി പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Post a Comment