നെല്ലിപ്പൊയിൽ : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മലയോരമേഖലകളിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന വീടും,കാർഷികവിളകളും നശിപ്പിച്ചു.
മൂത്തേടത്ത് ചാക്കോ,പുളിക്കൽ ജോയി, എന്നിവരുടെ കൊക്കോ,ജാതി, തെങ്ങ് അടക്കമുള്ള കാർഷിക വിളവകൾ വ്യാപകമായി കാട്ടാന നശിപ്പിച്ചിട്ടുണ്ട്.. തെങ്ങ് വീടിനു മുകളിലേക്ക് കാട്ടാന കുത്തി മറിച്ചിട്ടതിനെ തുടർന്ന് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ആസ്പറ്റൊസ് ഷീറ്റ് പൊട്ടി.
തെങ്ങ് കുത്തി മറിച്ച് ഇട്ടതിത് ശേഷം തേങ്ങോലകൾ അടക്കം തിന്നും നശിപ്പിച്ചതിനും ശേഷമാണ് കാട്ടാനകൾ പിൻവാങ്ങുന്നത്.വാഴ ചേമ്പ് അടക്കമുള്ള കൃഷികൾ പന്നി ശല്യത്തെ തുടർന്ന് മലയോര മേഖലകളിലെ കർഷകർ മുൻപ് തന്നെ ഉപേക്ഷിച്ചിരുന്നു.
.മഴ തുടങ്ങുമ്പോൾ തന്നെ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് കർഷകരെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്.
കട്ടാന വീട് തകർത്തതിന് സമീപത്തുള്ള രണ്ട് സ്വകാര്യ വ്യക്തികൾ ചേർന്ന് വന്യമൃഗങ്ങളെ തടയുന്നതിന് സോളാർ പെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. പെൻസിങ് ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് കാട്ടാനകൾ ഇപ്പോൾ കൃഷി സ്ഥലത്തേക്ക് ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വലിയ ചെലവ് വരുന്ന സോളാർ പെൻസിങ്ങ് സാധാരണക്കാരായ കൃഷിക്കാർക്ക് ഭാരിച്ച ചെലവാണ് വരുത്തുന്നത്.. കൃഷി പാടെ നശിച്ച സ്ഥലങ്ങളിൽ ഭാരിച്ച ചെലവ് താങ്ങാവുന്നതല്ലന്ന് കൃഷി നശിച്ച മൂത്തേടത്ത് ചാക്കോയുടെ മകൻ മത്തായി നിസ്സഹായതയോടെ പറയുന്ന ചിത്രം മലയോര കർഷകരുടെ നേർചിത്രമായി മാറുന്നു.സർക്കാരുകൾ വേണ്ടത്ര ഇടപെടലുകൾ കർഷകർക്കുവേണ്ടി നടത്തുന്നില്ലെന്നും, വനം വകുപ്പ് വന്യ നിറങ്ങളുടെ തടയുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ ആക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
അടിയന്തരമായി സോളാർ പെൻസിങ് സ്ഥാപിച്ച് കാടിനെയും കൃഷിയിടത്തെയും വേർതിരിച്ചു കാട്ടങ്ങളെ കാട്ടിൽ തന്നെ നിർത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് സംഭവസ്ഥലം സന്ദർശിച്ച വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടപ്പള്ളി ആവശ്യപ്പെട്ടു. ന്യൂസ് /ഫോട്ടോ ലൈജു നെല്ലിപ്പൊയിൽ
Post a Comment