Jun 27, 2023

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു


മാനന്തവാടി:തൃശിലേരിയിൽ കടുത്ത പനിമൂലം ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. 

മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകള്‍ രുദ്ര യാണ് മരിച്ചത്.

 കടുത്ത പനിയെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും, തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. എടയൂര്‍കുന്ന് എല്‍.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുനേരം 6 മണിക്ക് തൃശിലേരി ആനപ്പാറ ശാന്തികവാടത്തില്‍ നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only