ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
കണ്ണൂർ സ്വദേശി സജ്ഞയ് പി.മല്ലാറിനാണു ഒന്നാം റാങ്ക് (സ്കോർ 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ്
കുന്നിക്ക്
(സ്കോർ 575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക് (572). മൂന്നുപേർക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി അറിയിച്ചു.
2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിർണയത്തിനു ശേഷം പ്രവേശന പരീക്ഷയുടെ സ്കോർ മേയ് 31നു
പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.
Post a Comment