താമരശ്ശേരി:പരപ്പന്‍പൊയിലില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് താമരശ്ശേരിയിലെ വ്യാപാരിയായ പെരുമ്പള്ളി സ്വദേശി മരിച്ചു. പെരുമ്പള്ളി ആറാംമുക്ക് കാരപ്പറ്റപുറായില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം. താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം മുല്ലേരി ബസാറില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. ഇറച്ചി വാങ്ങാനായി വാവാടേക്ക് പോകുമ്പോള്‍ പരപ്പന്‍പൊയില്‍ ആലിന്‍ചുവടിന് സമീപത്തായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
കോരങ്ങാട് അങ്ങാടിക്ക് സമീപവും ഇറച്ചിക്കട നടത്തിയിരുന്നു
ഭാര്യമാർ: നസ്രിയ, റസിയ.
മക്കൾ: ഷംസുദ്ദീൻ, അസ്ന, മിസ്രിരിയ, ഹർഷീന.
മരുമക്കൾ: ഷംന, നാസർ, ജാഫർ, ആഷിഖ്, സാലിഹ്.
Post a Comment