പോക്സോ കേസിൽ ചക്കാലക്കൽ സ്കൂളിലെ അധ്യാപകൻ റിമാന്റിൽ;രാംപൊയിൽ സ്വദേശിയായ പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങും
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ റിമാന്റിൽ.
കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ സ്കൂളിലെ അധ്യാപകനായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്സോ കേസിൽ റിമാന്റിലുള്ളത്. രണ്ട് വർഷത്തോളമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ നിലവിൽ പോലീസിൽ രണ്ട് കേസുകളാണുള്ളത്. ഇത് കൂടാതെ,വേറെ പരാതികളുമുണ്ട്.
കുന്ദമംഗലം രാംപൊയിൽ സ്വദേശിയാണ് ഖലീൽ. ഒരു കുട്ടിയെ സ്കൂളിൽ മുറിക്കുള്ളിൽ വെച്ചും വേറെ ഒരു കുട്ടിയെ വയനാട്ടിൽ കൊണ്ടുപോയുമാണ് ഇയാൾ പീഡിപ്പിച്ചത്.
കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടപ്പോൾ ഒളിവിൽ പോയ ഇയാൾ കോടതിയിൽ സ്വമേധയാ ഹാജരാകുകയായിരുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കും, തെളിവെടുപ്പിനുമായി പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും
Post a Comment