തിരുവമ്പാടി: അക്ഷരങ്ങളുടെ വർണ ലോകത്തിലേക്ക് കൗതുകവും, ആകാംക്ഷയുമായി വന്ന കുരുന്നുകളെ സ്കൂളിലേക്ക് സ്വീകരിച്ചു കൊണ്ട് സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കെ.ജി പ്രവേശനോത്സവം നടത്തി. സ്കൂൾ അസി. മാനേജർ ഫാ.ജോമൽ കോനൂരിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ലിസി അബ്രഹാം നവാഗതർക്ക് സ്നേഹ സമ്മാനം നൽകി. ഹെഡ് മാസ്റ്റർ സുനിൽ പോൾ സ്വാഗതവും, സോഫിയ തോമസ് ആശംസയും അബ്ദു റബ്ബ് നന്ദിയും അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ ബീന റോസ്, സി. സോളി മാത്യു , ആഗി തോമസ്, സി.ലീമ , ഷീബ, നിഷ, എന്നിവർ നേതൃത്വം നൽകി.
Post a Comment