കോഴിക്കോട്: ബിരുദ വിദ്യാർഥിനിയെ
മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കോഴിക്കോട് താമരശ്ശേരി പ്രൈവറ്റ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കോളേജ് അധികൃതർ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാൾ തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വിദ്യാർഥിയെ കണ്ടെത്തിയപ്പോൾ പ്രതി പ്രദേശത്ത് ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. പോലീസിനെ കണ്ടപ്പോൾ ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Post a Comment