കാരശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ആനയാം കുന്ന് ഗവ എൽ. പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ആദ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ദേവി മൂത്തേടത്ത്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യൻ മുണ്ടയിൽ,പ്രധാനധ്യാപിക എൻ. ഗിരിജ, പി. ടി. എ പ്രസിഡന്റ് ഗസീബ് ചാലൂളി, കെ. പി ചെറിയ നാഗൻ, സമാൻ ചാ ലൂളി,ഷിജില, മോയിൻ എ. പി, റിഞ്ചു മരിയ,എൽ. കെ മുഹമ്മദ്, എ. കെ സാദിഖ്,അബൂബക്കർ മാ
ലാംകുന്ന്,അസീസ് മാസ്റ്റർ, ഷൈലജ ടീച്ചർ എന്നിവർ സംസാരിച്ചു. വെൽക്കം ഡാൻസും വിദ്യാർത്ഥികൾക്ക് വേണ്ടി സ്ഥാപിച്ച സെൽഫി സ്റ്റാൻഡും ശ്രദ്ധേയമായി.
മനോഹരമായ ക്ലാസ്സ് മുറിയും ചുമർ ചിത്രങ്ങളിലെ ആനയും മാനും വേഴാമ്പലും കടുവയും ജിറാഫും കുട്ടികൾക്ക് നാവ്യാനുഭവ മായി.പ്രധാനധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ഒന്നാം ക്ലാസ്സിലേക്ക് ആനയിച്ചിരുത്തി. ഒന്ന് മുതൽ 4 വരെ ഉള്ള മുഴുവൻ കുട്ടികൾക്കും പി. ടി. എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 3 ഗവണ്മെന്റ് എൽ. പി സ്കൂൾ ഉൾപ്പെടെ 6 എൽ. പി സ്കൂളുകളിലും ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ 289 കുട്ടികൾക്ക് ഗ്രാമ പഞ്ചായത്ത് വർണ കുടകൾ വിതരണം ചെയ്തു..

Post a Comment