ബെംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ്. വിദ്യാർത്ഥി തൂങ്ങി മരിച്ചു .
മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പോലീസ് കേസെടുത്തു.
Post a Comment