വ്യാജരേഖ ചമയ്ക്കൽ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് കെ.വിദ്യ . വ്യാജരേഖ ചമയ്ക്കൽ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാം
വിവാദം അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും അതിൽ കൂടുതൽ ഒന്നും അറിയില്ലെന്നും കെ വിദ്യ ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളോടും വിദ്യ പ്രതികരിക്കാൻ തയ്യാറായില്ല. ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം വിദ്യ നൽകിയിട്ടില്ല.
അതേസമയം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരാതി നൽകി. തെറ്റായ മാർക്ക്‌ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇ-മെയിൽ മുഖേനെയാണ് ആർഷോ പരാതി നൽകിയത്.
Post a Comment