Jun 5, 2023

പരിസ്ഥിതി ദിനാചരണം നടത്തി


കോടഞ്ചേരി:                           ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന *കദളി വനം* പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വാഴക്കന്ന് നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ശേഖരിച്ച ഔഷധസസ്യങ്ങൾ നട്ട് സ്കൂൾ അങ്കണത്തിൽ ഔഷധോദ്യാനം ഒരുക്കി. ഹെഡ്മിസ്‌ട്രെസ് ജീമോൾ കെ വിത്ത് എ ഫ്രണ്ട് പരിപാടിയുടെ ഭാഗമായി നല്ല പാഠം ക്ലബ് അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി. പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ഇല ആൽബനിർമ്മാണം, ക്വിസ് എന്നീ പരിപാടികളും  ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only