കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹരിതസഭ ചേർന്ന് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഹരിതസഭ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ആദർശ് ജോസഫ് . ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് മേരി തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ അധ്യക്ഷയായി പരിസ്ഥിതി സന്ദേശം പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് മേരി തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ അധ്യക്ഷയായി പരിസ്ഥിതി സന്ദേശം പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ അവതരിപ്പിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത് പി. എസ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട് ഹരിത കർമ്മസേന അംഗം ഷൈനു അവതരിപ്പിച്ചു. 250 ഓളം പേരടങ്ങിയ ഹരിതസഭ പ്രതിനിധികൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനം സ്ഥായിയാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ രൂപപ്പെട്ടു. വിദഗ്ധരുടെ പാനൽ ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങളോട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം പ്രതികരണം നടത്തി.
ഹരിത സഭ അംഗങ്ങൾ പഞ്ചായത്തിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു.ഹെൽത്ത് ഇൻസ്‌പെക്ടർ സന്ദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത കർമ്മസേന അംഗങ്ങളേയും ഹരിതസഭ അനുമോദിച്ചു.അനുമോദനത്തിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്,മെമ്പർമാരായ, ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ,
സോമനാഥൻ, മാത്യു വാര്യനി, ഷാജി കടമ്പനാട്ട്,കുട്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. .
6 മാസത്തിനുള്ളിൽ പഞ്ചായത്തിനെ പൂർണമായും ശുചിത്വ സുന്ദര ഗ്രാമമാക്കി മറ്റുമെന്ന് ഗ്രാമപഞ്ചത്ത് പ്രസിഡന്റ് പറഞ്ഞു. ഈ കർമ്മ പദ്ധതിക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്12 വാർഡ് മെമ്പർ മോളി തോമസ് നന്ദി രേഖപ്പെടുത്തി. കൂടാതെ കൂടരഞ്ഞി, കൂമ്പാറ, പൂവാൻ തോട്, പെരുമ്പുള, കുളിരാ മുട്ടി , പീടികപ്പാറ, കക്കാടം പൊയിൽ, കോലോത്തുംകടവ് അങ്ങാടികൾ മാലിന്യ രഹിത പൊതു ഇടങ്ങളായുള്ള പ്രഖ്യാപനവും നടന്നു.
Post a Comment