അടിവാരം : പൊതുപ്രവർത്തകർ സേവനത്തിലൂടെ വളരുകയെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് ഏകദിന ട്രെയിനിങ്ങും ശില്പശാലയും സംഘടിപ്പിച്ചു.
കോൺഗ്രസ്സ് സേവാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ കെ അബൂബക്കർ  ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് പിസി മാത്യു മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനം ടി കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തുർ മുഖ്യപ്രഭാഷണം നടത്തി.
 കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്,ബാബു മഞ്ഞക്കയ്യിൽ,കുമാരൻ, സലോമി സലീം,സലീം മറ്റത്തിൽ,ഗഫൂർ ഒദയത്ത്, അമൽരാജ്, ഷൈനി ഗോപി, ലിസി കാരിപ്ര, സുരേഷ് എം പി, മുഹമ്മദ് പാതിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എന്ന് ലൈജു അരീപ്പറമ്പിൽ,
 തിരുവമ്പാടി സേവാദൾ ബ്ലോക്ക് പ്രസിഡന്റ് 9544141818
                          
Post a Comment