Jun 25, 2023

യുട്യൂബിലൂടെ വർഗീയ വിദ്വേഷം; റിപ്പോർട്ടർ അറസ്റ്റിൽ


പെരിന്തൽമണ്ണ: വർഗീയ വിദ്വേഷം പടർത്തുന്ന വിധത്തിൽ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.

പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിനും ഉടമ അബ്ദുറഹ്മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. പൂക്കോട്ടുംപാടത്ത് വെച്ച് പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയത്.


മനപൂർവം വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് ശനിയാഴ്ചയാണ് പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.

വർഗീയ വിദ്വോഷ പ്രചരണം നടത്തുക, പൊതുസ്ഥലത്ത് മദ്യപിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റങ്ങൾക്ക് ബൈജുവിനെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only