കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ2023-24 അധ്യായന വർഷത്തിലെ പ്രഥമ പിടിഎ ജനറൽ ബോഡിയോഗം സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്നു. പുതിയ അധ്യായന വർഷത്തെ പിടിഎ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി ശ്രീ സിബി തൂങ്കുഴി, എം പി ടി എ പ്രസിഡന്റായി പ്രബിത സനിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷിതാക്കൾക്കായി സചിത്ര പുസ്തക ശില്പശാലയും, പാഠനോപകരണ നിർമാണ ശില്പശാലയും, ക്ലാസ് പിടിഎയും ഇതോടൊപ്പം സംഘടിപ്പിച്ചു. കഴിഞ്ഞഅധ്യയന വർഷത്തിൽ താമരശ്ശേരി രൂപതാ തലത്തിൽ നടത്തിയ വേദപാഠ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലെവിൻ സുനിലിനും സന്മാർഗ ശാസ്ത്രത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജിയ ആൻ സെബാസ്റ്റ്യനും ക്യാഷ് അവാർഡ് തദവസരത്തിൽ നൽകി. ഹെഡ്മിസ്ട്രസ് ജീമോൾ കെ, ജോബി ജോസ് എന്നിവർ സംസാരിച്ചു.
Post a Comment